ബംഗാളില്‍ പത്തിന ഗ്യാരന്റികളുമായി മോദി ;സ്ത്രീ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന
ബംഗാളിൽ ബി.ജെ.പി. അധികാരത്തിലെത്തിയാൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 'പത്തിന ഗ്യാരന്റികൾ' നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ത്രീ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും മുൻഗണന നൽകുന്ന വാഗ്ദാനങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും പോലീസ് സേനയിലേക്ക് വൻതോതിൽ വനിതകളെ നിയമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സാമ്പത്തിക സഹായങ്ങളുടെ വലിയൊരു നിരതന്നെ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രതിവർഷം 36,000 രൂപ അക്കൗണ്ടിലെത്തിക്കുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ നൽകുമെന്നുമാണ് പ്രധാന വാഗ്ദാനം. കൂടാതെ ഗർഭിണികൾക്കും കുട്ടികളുടെ പോഷകാഹാരത്തിനുമായി പ്രത്യേക ധനസഹായങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മിഷൻ നടപ്പിലാക്കുമെന്നും വ്യക്തമാക്കിയ മോദി, തൃണമൂൽ കോൺഗ്രസിന്റെ ഭയത്തിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും കൂട്ടിച്ചേർത്തു.
What's Your Reaction?