മുണ്ടത്തിക്കോട് ദുരന്തം: സഹായവുമായി സുരേഷ് ഗോപി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Apr 23, 2026 - 17:08
Apr 23, 2026 - 17:09
 0
മുണ്ടത്തിക്കോട് ദുരന്തം: സഹായവുമായി സുരേഷ് ഗോപി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് വഴി മരണപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. തകർന്നുപോയ കുടുംബങ്ങൾക്ക് ഈ എളിയ കരുതൽ ചെറിയൊരു ആശ്വാസമാകട്ടെ എന്ന് അദ്ദേഹം കുറിച്ചു. 14 പേരുടെ മരണത്തിനിടയാക്കിയ ഈ ദാരുണമായ ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow