'Kaaralam' വിവാദത്തിൽ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി; തെറ്റ് സമ്മതിച്ച് പ്രതികരണം

Jul 4, 2026 - 21:10
Jul 4, 2026 - 21:10
 0
'Kaaralam' വിവാദത്തിൽ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി; തെറ്റ് സമ്മതിച്ച് പ്രതികരണം

കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ 'കേരളം' ഇംഗ്ലീഷിൽ തെറ്റായി എഴുതിയ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

പരിപാടിയിൽ ആശംസ കുറിക്കുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശക് ചുറ്റുമുണ്ടായിരുന്നവരുടെ സംസാരത്തിനിടെ ഉണ്ടായ ചെറിയ ആശയക്കുഴപ്പത്തിന്റെ ഫലമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ട്രോളുകളും വിമർശനങ്ങളും താൻ കണ്ടെന്നും, ഇത്തരം നിർദേശങ്ങളും വിമർശനങ്ങളും പൂർണ മനസ്സോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ജനാധിപത്യബോധത്തോടെ കേൾക്കും. തെറ്റുകൾ സംഭവിച്ചാൽ അത് അംഗീകരിച്ച് തിരുത്തി മുന്നോട്ട് പോകും. ജനങ്ങൾക്ക് വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ അവകാശമുണ്ട്. അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. സ്‌നേഹത്തിനും തിരുത്തലുകൾക്കും നന്ദി' എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

എഐ സമ്മിറ്റ് വേദിയിലെ ബോർഡിൽ 'Keralam' എന്നതിന് പകരം 'Kaaralam' എന്ന് എഴുതിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow