ടെലഗ്രാമിന് വീണ്ടും കേന്ദ്രത്തിന്റെ നോട്ടിസ്; പൈറസി തടയാൻ 15 ദിവസത്തിനകം നടപടി വേണം

Jul 4, 2026 - 16:20
Jul 4, 2026 - 16:21
 0
ടെലഗ്രാമിന് വീണ്ടും കേന്ദ്രത്തിന്റെ നോട്ടിസ്; പൈറസി തടയാൻ 15 ദിവസത്തിനകം നടപടി വേണം

ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും കേന്ദ്ര സർക്കാരിന്റെ നോട്ടിസ്. പകർപ്പവകാശമുള്ള സിനിമകൾ, ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകളുടെ വ്യാജ പതിപ്പുകൾ ടെലഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നത് കണ്ടെത്തി തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു.

ഇതിനായി ടെലഗ്രാമിന് 15 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇന്ത്യയിലെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്ഫോമുകൾ, ചലച്ചിത്ര നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

തുടർച്ചയായി നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്ട്രേറ്റർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കണമെന്ന് ടെലഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം 21-ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow