കണ്ണൂർ: ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വാർത്ത സ്ഥിരീകരിക്കാതെ പോലീസ്. ഗോവിന്ദച്ചാമി പിടിയിലായെന്ന വിവരങ്ങൾ പുറത്തു വന്നെങ്കിലും പോലീസ് ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഗോവിന്ദച്ചാമി പിടിയിലായിട്ടില്ലെന്നാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷനർ മാധ്യമങ്ങളോട് പറഞ്ഞത്.
കണ്ണൂർ തളാപ്പിലെ വീട്ടിൽ നിന്നുമാണ് ഇയാൾ പിടിയിലായതെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. അതെ സമയം കണ്ണൂരിലെ തളാപ്പിലെ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയെന്ന വിവരം പോലീസ് നിഷേധിച്ചു.
കണ്ണൂർ ഡിസിസി ഓഫിസിന് സമീപം ഇയാളെ കണ്ടുവെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. വെള്ള കള്ളി ഷർട്ടും കറുത്ത പാന്റുമാണ് ഇയാൾ ധരിച്ചിരുന്നതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.