'ശരീരം വിറയ്ക്കുകയാണ്, ജയില്‍ ചാടാന്‍ സഹായം ലഭിച്ചിട്ടുണ്ടാകും': കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിനു ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്

കണ്ണൂർ: ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെ പ്രതികരണവുമായി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. ഇത്രയും വലിയ ജയിൽ ഇയാൾ എങ്ങനെ ചാടിയെന്നും അമ്മ ചോദിച്ചു. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു.
‘‘ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. അതിന് അവനു സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. ഇതു കേട്ടിട്ട് എന്റെ ശരീരം വിറയ്ക്കുകയാണ്. പൊലീസ് അവനെ പിടിക്കും, പിടിക്കാതിരിക്കില്ല. നമ്മുടെ പോലീസ് അവനെ പിടിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു. ജയിൽ ചാടാൻ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടാകും. ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ചാടി’’ – അമ്മ ചോദിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിനു ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്നു പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
What's Your Reaction?






