അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരം

മോദി ആശുപത്രിയിലെത്തി വിശ്വാസ് കുമാറിനെ സ‌ന്ദർശിച്ച് സംസാരിച്ചിരുന്നു

Jun 13, 2025 - 11:58
Jun 13, 2025 - 11:58
 0  13
അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരം
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷിന്‍റെ ആരോഗ‍്യനില തൃപ്തികരമെന്ന് ഡോക്റ്റർമാർ. ആരോ​ഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 
 
ലണ്ടനിലുള്ള തന്‍റെ ബന്ധുക്കളുമായി വിശ്വാസ് സംസാരിച്ചു. ഇന്ന് ദുരന്ത സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി വിശ്വാസ് കുമാറിനെ സ‌ന്ദർശിച്ച് സംസാരിച്ചിരുന്നു. വിമാനത്തിലെ 11 എ സീറ്റിലെ യാത്രക്കാരനായിരുന്ന വിശ്വാസ് എമർജൻസി എക്സിറ്റിലൂടെയാണ് രക്ഷപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow