വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിധ്യം; വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി നടി തൃഷ
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിജയ്‌യുടെ കുടുംബാംഗങ്ങൾ പങ്കെടുക്കാതിരുന്നതും തൃഷ എത്തിയതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ഗോസിപ്പുകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമർശകർക്ക് മറുപടിയെന്നോണം തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ അതേ വേഷത്തിലുള്ള ചിത്രങ്ങൾക്കൊപ്പമുള്ള തൃഷയുടെ കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "ദ ലവ് ഈസ് ഓൾവേയ്‌സ് ലൗഡർ" (The Love is Always Louder) എന്ന വരികളിലൂടെ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകളെ സ്നേഹം കൊണ്ട് നേരിടുമെന്ന സൂചനയാണ് താരം നൽകുന്നത്. ഇളംനീല പട്ടുസാരിയിൽ അതീവ സുന്ദരിയായാണ് താരം ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങ് മനോഹരമായി ഒരുക്കിയ സംഘാടകർക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വിവിധ ഘട്ടങ്ങളിൽ തൃഷ നൽകിയ പിന്തുണ നേരത്തെ തന്നെ വാർത്തയായിരുന്നു. വോട്ടെടുപ്പ് ദിനത്തിൽ 'ഗില്ലി'യിലെ പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി താരം പങ്കുവെച്ച പോസ്റ്റും ടിവികെയുടെ വിജയത്തിനായി താരം തിരുപ്പതിയിൽ ദർശനം നടത്തിയെന്ന അഭ്യൂഹങ്ങളും വലിയ ചർച്ചയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴും ഈ ചരിത്ര നിമിഷത്തിനായി താൻ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് തൃഷ വ്യക്തമാക്കിയിരുന്നു.
What's Your Reaction?