കെഎസ്ആർടിസിയിലെ സൗജന്യ വനിതായാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

May 11, 2026 - 14:37
May 11, 2026 - 14:38
 0
കെഎസ്ആർടിസിയിലെ സൗജന്യ വനിതായാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തി. ഈ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ പാലക്കാട് പറഞ്ഞു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 70 ശതമാനവും സ്ത്രീകളാണ്. അവർ കെഎസ്ആർടിസിയിലേക്ക് മാറിയാൽ വിദ്യാർത്ഥികളെ മാത്രം വെച്ച് സർവീസ് നടത്തേണ്ടി വരുമെന്നും ഇത് ജീവനക്കാരുടെ ശമ്പളത്തെപ്പോലും ബാധിക്കുമെന്നും ഉടമകൾ ആശങ്കപ്പെടുന്നു.

തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെപ്പോലെയല്ല കേരളത്തിലെ സാഹചര്യമെന്നും ഇവിടെ സ്വകാര്യ ബസുകൾ വലിയൊരു വിഭാഗം ജനങ്ങളെ സേവിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ 'ഇന്ദിര ഗ്യാരന്റി' പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സർക്കാർ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും സ്വകാര്യ ബസ് മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. ഇതിനിടെ, പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനം വഴി വനിതാ യാത്രക്കാരുടെ കൃത്യമായ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം യാത്ര ചെയ്യുന്ന 29 ലക്ഷം പേരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow