മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല

Dec 16, 2025 - 15:48
Dec 16, 2025 - 15:48
 0
മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.ഇത്തരത്തിൽ  ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
സിപിഐ യോഗത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായെന്നു പറഞ്ഞത് മാധ്യമങ്ങളുടെ ദുഷ്ടലാക്കാണ്. എൽഡിഎഫിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ലെന്നും ജനവിധി മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
 
എല്ലാ തീരുമാനവും ഏകകണ്ഠമായെടുത്തതാണ്. വോട്ടിങ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. തോൽവി വിശദമായി പരിശോധിച്ച് മുന്നോട്ടുപോകും. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ യഥാർത്ഥ കാരണങ്ങൾ പാർട്ടിയിൽ ചർച്ചചെയ്ത ശേഷമേ പറയാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow