കെ.വി. തോമസിനെതിരെ പത്മജ വേണുഗോപാൽ; മരിച്ചവരെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ എഴുതരുത്

May 11, 2026 - 14:33
May 11, 2026 - 14:33
 0
കെ.വി. തോമസിനെതിരെ പത്മജ വേണുഗോപാൽ; മരിച്ചവരെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ എഴുതരുത്

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പത്മജ വേണുഗോപാൽ. കെ. കരുണാകരനെ കുറച്ചുകാണിക്കുന്ന രീതിയിലാണ് പുസ്തകത്തിലെ പരാമർശങ്ങളെന്നും മരിച്ചുപോയ ഒരാളെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ എഴുതുന്നത് വേദനിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. കെ. കരുണാകരനും നരസിംഹറാവുവും തമ്മിൽ അകന്നത് വെറും പേര് വിളിക്കുന്നതുകൊണ്ടായിരുന്നില്ല. കരുണാകരൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമോ എന്ന ഭയം റാവുവിനുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തൃശൂരിൽ കരുണാകരനെ തോൽപ്പിച്ചതെന്നും പത്മജ ആരോപിച്ചു.

സോണിയാ ഗാന്ധിയും കരുണാകരനും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം താനാണെന്ന പുസ്തകത്തിലെ വാദം പത്മജ തള്ളി. ചാലക്കുടി സീറ്റിനെ ചൊല്ലി അക്കാലത്ത് തർക്കങ്ങളുണ്ടായിട്ടില്ലെന്നും മറ്റൊരു ലോബി എതിർത്തപ്പോൾ താൻ സ്വമേധയാ മാറിനിൽക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. നരസിംഹറാവുവിനെ 'പി.വി.' എന്ന് വിളിക്കുന്നത് ഒരു ബഹുമാനക്കുറവല്ലെന്നും കൂടെ പ്രവർത്തിച്ചവർ പെട്ടെന്ന് 'സാർ' എന്ന് വിളിച്ചു തുടങ്ങേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രഞ്ച് ചാരക്കേസ് സമയത്ത് മാസങ്ങളോളം തങ്ങളുടെ വീട്ടിൽ താമസിച്ച കെ.വി. തോമസ്, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി മരിച്ചുപോയ പിതാവിനെ അപമാനിക്കുകയാണെന്നും പത്മജ വിമർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow