നീറ്റ് പരീക്ഷാ വിവാദം: വിദ്യാർത്ഥികളുടെ ഭാവി തകർക്കരുത്, എൻ.ടി.എ. പിരിച്ചുവിടണമെന്ന് പിണറായി വിജയൻ

May 13, 2026 - 14:48
May 13, 2026 - 14:48
 0
നീറ്റ് പരീക്ഷാ വിവാദം: വിദ്യാർത്ഥികളുടെ ഭാവി തകർക്കരുത്, എൻ.ടി.എ. പിരിച്ചുവിടണമെന്ന് പിണറായി വിജയൻ

നീറ്റ് പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി  പിണറായി വിജയൻ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയും കഠിനാധ്വാനത്തെയും പരിഹസിക്കുന്ന രീതിയിലുള്ള നടപടികൾ അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ.) വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.ടി.എ. രൂപീകരിച്ചതിന് ശേഷം ചോദ്യപേപ്പർ ചോരുന്നത് പതിവാകുകയാണെന്നും ഏജൻസി പിരിച്ചുവിട്ട് പരീക്ഷാ നടത്തിപ്പ് പഴയതുപോലെ സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കോച്ചിംഗ് മാഫിയകളുടെ ഇടപെടലുകളും അഴിമതിയും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അവസരങ്ങളാണ് കവർന്നെടുക്കുന്നത്. പരീക്ഷാ സംവിധാനം സുരക്ഷിതമായി നടത്തേണ്ടവർ തന്നെ പരാജയപ്പെടുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയാക്കരുതെന്നും പ്രവേശന പരീക്ഷകൾ വെറും പ്രഹസനമാക്കി മാറ്റുന്നത് അവസാനിപ്പിച്ച് വിശ്വാസ്യത പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow