ഇ ഡി അന്വേഷണത്തിന് ഇനി തടസ്സമില്ല; വീണാ വിജയൻ കേസിൽ ഹൈക്കോടതി നിർണായക വിധി

May 26, 2026 - 12:15
May 26, 2026 - 12:16
 0
ഇ ഡി അന്വേഷണത്തിന് ഇനി തടസ്സമില്ല; വീണാ വിജയൻ കേസിൽ ഹൈക്കോടതി നിർണായക വിധി

തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അന്വേഷണത്തിന് നേരത്തെയുണ്ടായിരുന്ന സ്റ്റേ നീങ്ങി. സിഎംആർഎല്ലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇനി ഇഡിക്ക് മുന്നിൽ ഹാജരാകേണ്ട സാഹചര്യമുണ്ടാകും.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിക്ക് സിഎംആർഎൽ നിയമവിരുദ്ധമായി പണം നൽകിയെന്ന ആരോപണങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ നേരത്തെ തള്ളിയിരുന്നെങ്കിലും, ഇഡിയും SFIOയും അന്വേഷണം തുടരുകയാണ്.

ഇഡിയുടെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎല്ലും നാല് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത്. ഇതോടെ കേസിൽ അന്വേഷണ നീക്കങ്ങൾ വീണ്ടും സജീവമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow