നടൻ മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ച് പ്രത‍്യേക അന്വേഷണ സംഘം
എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

കൊച്ചി: നടൻ മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ച് പ്രത‍്യേക അന്വേഷണ സംഘം. എംഎൽഎ മുകേഷിനെതിരേ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
What's Your Reaction?






