ബാലരാമപുരം കൊലപാതകം: അമ്മ ശ്രീതുവിനെതിരെ കേസെടുക്കും
സാമ്പത്തിക തട്ടിപ്പ് പരാതിയാണ് ശ്രീതുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ശ്രീതുവിനെതിരേ കേസെടുക്കുമെന്ന് അറിയിച്ച് പോലീസ്. ശ്രീതുവിനെതിരെ മൂന്ന് പേർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുക്കാനൊരുങ്ങുന്നത്.
സാമ്പത്തിക തട്ടിപ്പ് പരാതിയാണ് ശ്രീതുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ശ്രീതു പണം വാങ്ങിയതായി പരാതിയിൽ പറയുന്നു. ദേവസ്വം ബോർഡിലെ ഉന്നത ഉദ‍്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയാണ് ശ്രീതു പലരിൽ നിന്നായി പണം തട്ടിയത്.
നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ലക്ഷങ്ങളാണ് ശ്രീതു ഇവരിൽ നിന്നായി ശ്രീതു തട്ടിയെടുത്തത്. BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
What's Your Reaction?






