ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ 

ഹൊസൂർ മെയിൻ റോഡിന് അടുത്തുള്ള റെയിൽവേ ബ്രിഡ്‍ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്

May 21, 2025 - 21:53
May 21, 2025 - 21:53
 0  15
ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ 

ബെംഗളുരുവിലെ ചന്ദാപുരയിൽ പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടും നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലാണ് 18 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. ഹൊസൂർ മെയിൻ റോഡിന് അടുത്തുള്ള റെയിൽവേ ബ്രിഡ്‍ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്. ഇതിൽ നിന്ന് ദുർഗന്ധമുയർന്നതോടെ പോലീസിനെ നാട്ടുകാർ വിവരമറിയിച്ചു. പോലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊലപാതകം മറ്റൊരു സ്ഥലത്തുവച്ച് നടത്തിയ ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും പുറത്തേക്ക് എറിഞ്ഞതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റെയില്‍വേ പോലീസാണ് അന്വേഷിക്കേണ്ടതെന്നും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും ബെംഗളൂരു റൂറല്‍ എസ്പി സി.കെ. ബാബ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow