ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം; സുരേഷ് ഗോപി എം പി

ആ വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു

Feb 2, 2025 - 12:34
Feb 2, 2025 - 12:35
 0  9
ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം; സുരേഷ് ഗോപി എം പി

ഡൽഹി: ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാകണമെന്നും ഒരു ട്രൈബൽ മന്ത്രിയാകണം എന്നത് തൻ്റെ ആഗ്രഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അതെ സമയം ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിലും അദ്ദേഹം അഭിപ്രായം പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്നാണ് താരം പറയുന്നത്. ബജറ്റ് പൂർണമായും തൃപ്തികരമാണെന്നും നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളം നിലവിളിക്കുകയല്ല വേണ്ടത്. കിട്ടുന്ന ഫണ്ട് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.  

What's Your Reaction?

like

dislike

love

funny

angry

sad

wow