ഡൽഹി: തൃണമൂൽ കോൺഗ്രസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ ഡി) ഇടയിലെ പോര് സുപ്രീംകോടതിയിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും തടസ്സ ഹര്‍ജിയുമായി ടിഎംസിയും സുപ്രീംകോടതിയെ സമീപിച്ചു.
ഐ – പാക് ഓഫീസിലെ റെയ്‌ഡിലാണ് പോര് നടക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ റെയ്‌ഡ് തടസ്സപ്പെടുത്തിയതിൽ നടപടിയാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നീതിപൂര്‍വ്വമായ അന്വേഷണത്തിന് അവകാശമുണ്ടെന്ന് ഇ ഡി സുപ്രീംകോടതിയെ അറിയിച്ചു.
ഈ ഹർജിക്കെതിരെ ബംഗാൾ സർക്കാരും തൃണമൂലും തടസഹർജിയും നൽകി. തന്റെ വാദം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്ന് മമത ബാനര്‍ജി നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലുമാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് നാളെ കോടതി പരിഗണിച്ചേക്കും.