ലോക്‌സഭയിൽ ചരിത്രപരമായ നീക്കം; പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ നന്ദി പ്രമേയം പാസാക്കി
ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനാണ് വ്യാഴാഴ്ച സഭ അംഗീകാരം നൽകിയത്
ന്യൂഡല്‍ഹി: 2004-ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം ലോക്‌സഭ പാസാക്കി. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനാണ് വ്യാഴാഴ്ച സഭ അംഗീകാരം നൽകിയത്.
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയും സഭാനടപടികൾ തടസ്സപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ ബഹളം തുടർന്നതിനെത്തുടർന്ന്, സ്പീക്കർ ഓം ബിർള നന്ദി പ്രമേയം നേരിട്ട് സഭയിൽ വായിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനായി കാത്തുനിൽക്കാതെ തന്നെ ശബ്ദവോട്ടോടെ സഭ പ്രമേയം പാസാക്കി.
What's Your Reaction?

