ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; റെക്കോർഡ് പോളിങ് പ്രതീക്ഷയിൽ മുന്നണികൾ

ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ 93.2% എന്ന റെക്കോർഡ് പോളിങ് ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ

Apr 29, 2026 - 10:20
Apr 29, 2026 - 10:20
 0
ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; റെക്കോർഡ് പോളിങ് പ്രതീക്ഷയിൽ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർണ്ണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃണമൂൽ കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മേഖലകളുൾപ്പെടെ 142 സീറ്റുകളിലാണ് ഇന്ന് ജനവിധി തേടുന്നത്. ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ 93.2% എന്ന റെക്കോർഡ് പോളിങ് ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ വലിയ ക്രമീകരണങ്ങളാണ് നടന്നിട്ടുള്ളത്. എസ്ഐആറിനെത്തുടർന്ന് (SIR) 90 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സംശയ ലിസ്റ്റിലുള്ള 27 ലക്ഷം പേരിൽ, ഈ ഘട്ടത്തിൽ വോട്ട് ചെയ്യേണ്ട 12 ലക്ഷം പേർക്ക് ഇത്തവണ വോട്ടവകാശമുണ്ടാകില്ല.

സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗാൾ ചരിത്രത്തിലെ ഏറ്റവും വലിയ സേനാവിന്യാസമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. അക്രമങ്ങൾ തടയുന്നതിൻ്റെ ഭാഗമായി രണ്ടായിരത്തിലധികം പേരെ കരുതൽ തടങ്കലിലാക്കി. ഇതിൽ ഭൂരിഭാഗവും തൃണമൂൽ പ്രവർത്തകരാണ്. ആദ്യഘട്ടത്തിൽ 152 സീറ്റുകളിലെ വോട്ടെടുപ്പ് ഏപ്രിൽ 23-ന് പൂർത്തിയായിരുന്നു. രണ്ടാംഘട്ടത്തിലും പോളിങ് ശതമാനം ഉയരുമെന്നാണ് വിലയിരുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow