തമിഴ്നാട്ടിൽ രാഷ്ട്രീയ ഭൂചലനം! അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജി തുടരുന്നു; പാർട്ടിയിൽ വൻ പൊട്ടിത്തെറി

May 26, 2026 - 13:44
May 26, 2026 - 13:45
 0
തമിഴ്നാട്ടിൽ രാഷ്ട്രീയ ഭൂചലനം! അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജി തുടരുന്നു; പാർട്ടിയിൽ വൻ പൊട്ടിത്തെറി

തമിഴ്നാട്ടിൽ അണ്ണാഡിഎംകെയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ എംഎൽഎമാരുടെ രാജി തുടരുന്നു. വിമത വിഭാഗത്തിൽപ്പെട്ട അംബാസമുദ്രം എംഎൽഎ എസക്കി സുബ്ബയ്യ സ്പീക്കർക്ക് രാജിക്കത്ത് നൽകി. ഇതിന് പിന്നാലെ നേരത്തെ മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു.

മണ്ഡല വികസനം നടപ്പാക്കാൻ സാധിക്കാത്തതും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അധികാരമില്ലാത്തതുമാണ് രാജിക്ക് കാരണമെന്ന് രാജിവച്ച നേതാക്കൾ പ്രതികരിച്ചു. വിമത വിഭാഗം ടിവികെയ്ക്ക് പിന്തുണ തുടരുന്നതായി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജിനീക്കങ്ങൾ നടന്നത്.

അതേസമയം, വിമത വിഭാഗത്തിൽ നിന്ന് ചില എംഎൽഎമാർ വീണ്ടും അണ്ണാഡിഎംകെയുടെ ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങിയതോടെ പാർട്ടിക്കുള്ളിലെ അധികാര പോര് കൂടുതൽ കടുത്തു. പുതിയ സംഭവവികാസങ്ങളോടെ വിമത വിഭാഗത്തിന്റെ അംഗബലം വീണ്ടും കുറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ അണ്ണാഡിഎംകെയിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ വഷളാകുന്നതായാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow