അസമിൽ പശു മോഷണം ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു
ഭുവനേശ്വർ:അസമിൽ പശു മോഷണം ആരോപിച്ച് മൂന്നംഗ സംഘത്തിന് നേരെ ഉണ്ടായ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ ദലിത് യുവാവാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അസമിലെ സോണിറ്റ്‌പൂരിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. സെൻട്രൽ അസമിൽ നിന്നും പശുക്കളെ മോഷ്ടിക്കാൻ എത്തിയ സംഘമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ വാഹനത്തിൽ മൂന്ന് പശുക്കളെ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് കണ്ട് സംഘടിച്ചെത്തിയ നാട്ടുകാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

