ജിഎസ്ടി നികുതി ഇളവ്: ജിഎസ്ടി പരിഷ്കരണത്തിന്റെ ​ഗുണം സാധാരണക്കാർക്ക് കിട്ടണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്

Sep 4, 2025 - 13:30
Sep 4, 2025 - 13:30
 0
ജിഎസ്ടി നികുതി ഇളവ്: ജിഎസ്ടി പരിഷ്കരണത്തിന്റെ ​ഗുണം സാധാരണക്കാർക്ക് കിട്ടണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
ഡൽഹി:  ജിഎസ്ടി ഇളവിന്റെ ​ഗുണം എല്ലാവർക്കും ലഭിക്കണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. നികുതി കുറച്ചതിന്റെ ​ഗുണം ജനങ്ങൾക്ക് ലഭിക്കണമെന്നും കമ്പനികൾ വില കൂട്ടരുതെന്നും ധനമന്ത്രി പറഞ്ഞു.
 
സർക്കാർ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മാത്രമല്ല സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയായെന്നും ധനമന്ത്രി പറഞ്ഞു. 
 
 ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്തെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.കൃത്യമായ സാമ്പത്തിക നഷ്ട്ടം കണക്കാക്കിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക നഷ്ട്ടം ഉണ്ടാകും. സാമ്പത്തിക നഷ്ട്ടം കൗണ്‍സില്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
ഒട്ടോമൊബെൽ, സിമൻ്റ് അടക്കം ഇളവിൽ 4500 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് നഷ്ടമുണ്ടാകും. നികുതി ഇളവ് ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സംസ്ഥാനം ഇടപെടൽ നടത്തുകയും ഇത് പരിശോധിക്കുകയും ചെയ്യും. നോട്ടു നിരോധനം പോലെ ജനകീയ പ്രഖ്യാപനം അല്ല, പഠനം ആണ് വേണ്ടതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow