ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ വേഗത്തിലാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ട്രംപ് പകരച്ചുങ്കത്തിന് തല്‍ക്കാലം തടയിട്ടതോടെ അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ നീക്കം തുടങ്ങി.
2030 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളിലും 50,000 കോടി ഡോളറിന്റെ വ്യാപാരം ലക്ഷ്യമാക്കി, ഇക്കൊല്ലം സെപ്റ്റംബറോടെ ആദ്യ ഘട്ട കരാര്‍ നടപ്പാക്കാനാണ് ഇന്ത്യയും യുഎസും ഫെബ്രുവരിയില്‍ തീരുമാനിച്ചത്. അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ വ്യാപാര മന്ത്രാലയത്തോട് പുതിയ കരാര്‍ സംബന്ധച്ച് അഭിപ്രായം തേടിയെങ്കിലും മറുപടി ലഭ്യമായില്ല. പകരച്ചുങ്കം 90 ദിവസത്തേക്ക് താല്‍ക്കാലികമായി മരവിപ്പിച്ചതോടെ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് ചെമ്മീന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വാസമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആഗോള കയറ്റുമതി, വ്യാപാര നീക്കം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ അവിടെ നിന്നുള്ള ഇറക്കുമതി തീരുവ 125 ശതമാനമായി ഉയര്‍ത്തുമെന്ന് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്ക് മേലുള്ള തീരുവ 10 ശതമാനമായി തുടരും. പുതുക്കിയ താരിഫ് 26 ശതമാനമായിരുന്നു. അത് താല്‍ക്കാലികമായി മരവിപ്പിച്ചു. എന്നാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് യാതൊരു നീക്കവും മോഡി സര്‍ക്കാര്‍ നടത്തുന്നില്ല. രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്ന കാര്യമായിട്ടും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുമില്ല.
What's Your Reaction?






