എംഡിഎംഎ ലഹരിക്കടത്ത്  ഉഗാണ്ട സ്വദേശിനി അറസ്റ്റില്‍  

Apr 10, 2025 - 20:47
Apr 10, 2025 - 20:47
 0  9
എംഡിഎംഎ ലഹരിക്കടത്ത്  ഉഗാണ്ട സ്വദേശിനി അറസ്റ്റില്‍  


മലപ്പുറം: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയും ഉഗാണ്ട സ്വദേശിനിയുമായ നാകുബുറെ ടിയോപിസ്റ്റ (30) അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ബാംഗ്ലൂര്‍ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തുനിന്നാണ് അരീക്കോട് ഇന്‍സ്പക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. 

അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസിസ് എന്ന അസീസ്(43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുമ്പ് 200 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച ലഹരി മരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

തുടര്‍ന്ന് ഇവര്‍ക്ക് ലഹരി മരുന്ന് നല്കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരേയും പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉഗാണ്ട സ്വദേശിനിയെ പിടികൂടിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow