കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
കാസർകോട്: കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചർലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ഭർതൃവീട്ടിലെ നിരന്തരമായ പീഡനങ്ങളെ തുടർന്നാണ് സുഫൈദ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് വിദ്യാനഗർ പോലീസ് കേസെടുക്കുകയും സുഫൈദയുടെ ഭർത്താവ് ആദിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയുമാണ്.
What's Your Reaction?

