കർണാടകയിൽ കക്ക വാരാൻ ഇറങ്ങിയ എട്ടുപേർ മുങ്ങിമരിച്ചു; മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുള്ള ഭട്കലിൽ കക്ക വാരുന്നതിനിടെ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ. തട്ടെ ഹക്കാലു നദിയിലുണ്ടായ ഈ ദാരുണ അപകടത്തിൽ മരിച്ചവരിൽ ഏഴുപേരും സ്ത്രീകളാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ മറ്റ് മൂന്നുപേർക്കായുള്ള തിരച്ചിൽ പ്രദേശവാസികളും സുരക്ഷാസേനയും ചേർന്ന് ഊർജിതമായി നടത്തിവരികയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.
What's Your Reaction?

