ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേർക്ക് ആശ്വാസം! ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി തള്ളി
മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരായ പ്രതികൾക്ക് വീണ്ടും ജാമ്യം അനുവദിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്.
വിചാരണ നടപടികൾക്കിടെ കേസ് നീളുന്നതും കോടതിമാറ്റം ആവശ്യപ്പെട്ടുള്ള ഹർജിയും ചൂണ്ടിക്കാട്ടി പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തലശേരി അഡീഷനൽ സെഷൻസ് കോടതി പ്രതികളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു.
എന്നാൽ നിയമപരമായ വ്യക്തമായ കാരണങ്ങളില്ലാതെയാണ് ജാമ്യം റദ്ദാക്കിയതെന്നും വിചാരണയുമായി സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി എല്ലാ പ്രതികൾക്കും വീണ്ടും ജാമ്യം അനുവദിച്ചു.
What's Your Reaction?



