ഗുജറാത്തിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് തീർത്ഥാടകർ മരിച്ചു, 35 പേർക്ക് പരിക്കേറ്റു

48 തീർഥാടകരുമായി പോയ ബസ് ക്രാഷ് ബാരിയർ തകർത്ത് തോട്ടിലേക്ക് 35 അടി താഴ്ചയിൽ വീഴുകയായിരുന്നു.

Feb 2, 2025 - 13:31
 0  9
ഗുജറാത്തിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് തീർത്ഥാടകർ മരിച്ചു, 35 പേർക്ക് പരിക്കേറ്റു

ഡാങ്: ഗുജറാത്തിലെ ഡാങ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെ വിവിധ ആരാധനാലയങ്ങളിലേക്കുള്ള യാത്രയ്ക്കിടെ തീർഥാടകരുമായി പോയ സ്വകാര്യ ബസ് ആഴമുള്ള തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ 17 പേർക്ക് ഗുരുതരമായി പരിക്കേറ്റു

പുലർച്ചെ 4. 15 ന് സപുതാര ഹിൽ സ്റ്റേഷന് സമീപം ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന്  ഇൻചാർജ് പോലീസ് സൂപ്രണ്ട് എസ്.ജി പാട്ടീൽ പറഞ്ഞു.

48 തീർഥാടകരുമായി പോയ ബസ് ക്രാഷ് ബാരിയർ തകർത്ത് തോട്ടിലേക്ക് 35 അടി താഴ്ചയിൽ വീഴുകയായിരുന്നു.

"അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരെ അഹ്വയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റു ചിലർക്ക് നിസാര പരിക്കുണ്ട്. രക്ഷാപ്രവർത്തനം ഏതാണ്ട് അവസാനിച്ചു," ഉദ്യോഗസ്ഥർ പറഞ്ഞു.

മരിച്ചവരിൽ ബസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു.

മൊത്തം 35 യാത്രക്കാർ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിൽ (സി.എച്ച്‌.സി) ചികിത്സയിലാണെന്നും 17 പേരെ ജില്ലയിലെ അഹ്‌വയിലുള്ള സിവിൽ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow