കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കൽ പോലീസ് അറിയിച്ചു.

Apr 29, 2025 - 12:59
Apr 29, 2025 - 13:00
 0  12
കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തിൽ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കൽ പോലീസ് അറിയിച്ചു. അഞ്ച് ദിവസം മുമ്പാണ് വൻഷികയെ കാണാതായത്. 

എഎപി നേതാവും എംഎൽഎ കുൽജിത് സിങ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിങ്ങിന്റെ മകളായിരുന്നു വൻഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിയായ വൻഷിക, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി രണ്ടര വർഷം മുന്‍പാണ് ഒട്ടാവയിലേക്ക് പോയത്.

ഏപ്രിൽ 25 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി പോലീസ് സർവീസിന് നൽകിയ പരാതിയിൽ പറയുന്നു. വൻഷികയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow