ശബരിമല വരുമാനം കുതിച്ചുയരുന്നു: 15 ദിവസം കൊണ്ട് 92 കോടി; അരവണയിൽ നിന്ന് 47 കോടി

വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം

Dec 1, 2025 - 17:36
Dec 1, 2025 - 17:36
 0
ശബരിമല വരുമാനം കുതിച്ചുയരുന്നു: 15 ദിവസം കൊണ്ട് 92 കോടി; അരവണയിൽ നിന്ന് 47 കോടി

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ആദ്യത്തെ 15 ദിവസത്തെ വരുമാനം റെക്കോർഡ് നിലയിലേക്ക്. ഈ കാലയളവിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ (69 കോടി) അപേക്ഷിച്ച് 33.33% വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. (നവംബർ 30 വരെയുള്ള കണക്കുകളാണിത്).

വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനമാണ് വർധന. 

അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത്‌ 26 കോടിയായി; 18.18 ശതമാനം വർധന. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow