കൊച്ചി: റാപ്പര്‍ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വനം വകുപ്പിന്‍റെ അറസ്റ്റ്. കോടനാട് റേഞ്ച് ഓഫീസർ എത്തിയാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വേടന് പുലിപ്പല്ല് നൽകിയത് ആരാധകനായ മലേഷ്യൻ മലയാളിയായ രഞ്ജിത് കുമ്പിയാണെന്നാണ് വിവരം. വേടന് പുല്ലിപ്പല്ല് നൽകിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.