തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ ച്ച് അപകടം. അപകടത്തിൽ ആറ് പേർ മരിച്ചു. സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈസാമിപുരത്തിനടുത്താണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃഷ്സാക്ഷികൾ പറയുന്നത്.