ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. നവതി ആഘോഷത്തിന് കാത്തുനില്‍ക്കാതെയാണ് താരത്തിന്റെ മടക്കം. മുംബൈയിലെ വസതിയില്‍ വെച്ചാണ് വിയോഗം. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ധര്‍മേന്ദ്ര ആശുപത്രിയില്‍ ആയിരുന്നു. വെറ്റിലേറ്ററിൽ ചികിത്സയിൽ തുടർന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. നടൻ, നിർമാതാവ്, മുൻ ലോക്സഭാംഗം എന്നീ നിലകലയിൽ പ്രശസ്തനായ നടനാണ് ധർമേന്ദ്ര.
ധർമേന്ദ്ര ഒടുവിൽ അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്.
ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.