മുഖ്യമന്ത്രി ആര്? അവസാന നിമിഷത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ് നിര്‍ണായക നീക്കത്തിന് ഒരുങ്ങുന്നു.

May 11, 2026 - 19:21
May 11, 2026 - 19:22
 0

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാരെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരോടാണ് ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചത്. കെ സുധാകരന്‍ ഇന്ന് രാത്രി തന്നെ ഡല്‍ഹിയിലേക്ക് തിരിക്കും. കെ മുരളീധരനും എം എം ഹസ്സനും നാളെ രാവിലെ യാത്രതിരിക്കും.

ഇതിനൊപ്പം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലേക്ക് പോകില്ലെന്നാണ് അറിയിച്ചത്. അദ്ദേഹം തന്റെ അഭിപ്രായം ടെലിഫോണ്‍ മുഖേന ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow