വിഡി സതീശന് വന്‍ തിരിച്ചടി ;സൂക്ഷ്മപരിശോധനയ്ക്കിടെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു
കൊച്ചി/കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ പ്രതിനിധി പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. തുടർന്ന് ഇരുവിഭാഗങ്ങളോടും വിശദാംശങ്ങൾ എഴുതിനൽകാൻ വരണാധികാരി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് വൈകിട്ട് മൂന്നുമണിയോടെ പത്രിക സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും.
വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും എന്നാൽ, ഈ പിഴ അടച്ചിട്ടില്ലെന്നുമാണ് എൽഡിഎഫിന്റെ പരാതികളിലൊന്ന്. വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയില്ലെന്നും സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചെന്നും എൽഡിഎഫ് പരാതിയിൽ ഉന്നയിക്കുന്നു.
അതിനിടെ, ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവറിന്റെ പത്രിക സ്വീകരിച്ചതിനെതിരേ എൽഡിഎഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പത്രികയിൽ പി.വി. അൻവർ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മലപ്പുറം പോലീസ് രജിസ്റ്റർചെയ്ത ഫോൺചോർത്തൽ കേസിന്റെ വിവരങ്ങൾ പി.വി. അൻവർ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് എൽഡിഎഫിന്റെ പരാതിയിലെ ആരോപണം.
What's Your Reaction?