ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് നീങ്ങി; അമ്പൂരിയിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

Jul 5, 2026 - 22:27
Jul 5, 2026 - 22:27
 0
ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് നീങ്ങി; അമ്പൂരിയിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപം ഹാൻഡ് ബ്രേക്ക് മാറി മുന്നോട്ടുരുണ്ട വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസ്സുകാരി മരിച്ചു. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്–നിസ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.

കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി പാലം കാണാൻ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് ഉരുണ്ടുനീങ്ങുകയും കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow