സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; കൊണ്ടോട്ടിയിൽ സഹോദരനെ കുത്തിക്കൊന്ന് 49കാരൻ

Jul 5, 2026 - 22:20
Jul 5, 2026 - 22:21
 0
സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; കൊണ്ടോട്ടിയിൽ സഹോദരനെ കുത്തിക്കൊന്ന് 49കാരൻ

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖാണ് മരിച്ചത്. സംഭവത്തിൽ അനുജനായ ചിറ്റങ്ങാടൻ സാജിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്വത്തിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും, ഇതിനിടെ കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow