സംസ്ഥാന സ്കൂൾ കലോത്സവം: ആദ്യ ദിനം കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം
126 പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിലെ മത്സരഫലങ്ങൾ പുറത്തുവരുമ്പോൾ നിലവിലെ ജേതാക്കളായ കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 130 പോയിന്റുകൾ വീതം നേടിയാണ് ഇരു ജില്ലകളും ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആതിഥേയരായ തൃശൂർ തൊട്ടുപിന്നിലുണ്ട്. 126 പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്.122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.
121പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി. കോട്ടയം 119, കാസര്‍കോട് 117, എറണാകുളം 116, മലപ്പുറം 112, വയനാട് 107, പത്തനംതിട്ട മിടുക്കി 101 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നിലകള്‍. മറ്റ് ജില്ലകളും പോര് മുറുക്കിയതോടെ തൃശൂര്‍ കലോത്സവം അടിമുടി ആവേശം നിറഞ്ഞതാകുകയാണ്.
What's Your Reaction?

