ഇന്ത്യ–ന്യൂസിലാൻഡ് ഏകദിന പരമ്പര; മാച്ച് ഒബ്സർവറായി മുൻ കെ.സി.എ പ്രസിഡന്റ് സാജൻ കെ. വർഗീസ്

ജനുവരി 18-ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് സാജൻ മാച്ച് ഒബ്സർവറായി ചുമതല വഹിക്കുക

Jan 14, 2026 - 22:08
 0
ഇന്ത്യ–ന്യൂസിലാൻഡ് ഏകദിന പരമ്പര; മാച്ച് ഒബ്സർവറായി മുൻ കെ.സി.എ പ്രസിഡന്റ് സാജൻ കെ. വർഗീസ്

തിരുവനന്തപുരം: ഇന്ത്യ–ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു.

ജനുവരി 18-ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് സാജൻ മാച്ച് ഒബ്സർവറായി ചുമതല വഹിക്കുക. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്രിക്കറ്റ് ഭരണരംഗത്ത് ദീർഘകാല അനുഭവസമ്പത്തുള്ള സാജൻ കെ. വർഗീസ്, മുൻപ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി-20 മത്സരത്തിന്റെ ജനറൽ കൺവീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow