മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; കനത്തമഴയിൽ വിവിധ സംസ്ഥാനങ്ങളിൽ വൻ നാശം
ശ്രീനഗർ/മുംബൈ: കനത്തമഴയെ തുടർന്ന് ജമ്മുകശ്മീരും മഹാരാഷ്ട്രയും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം. ജമ്മുകശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ചെനാബ് താഴ്വരയിൽ റോഡ്, റെയിൽ ഗതാഗതം താറുമാറായി. കിഷ്ത്വാർ ജില്ലയിലെ നിർമാണത്തിലിരുന്ന 540 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിലേക്ക് ചെളിയും പ്രളയജലവും ഇരച്ചുകയറി. പ്ലാന്റിലെ യന്ത്രങ്ങളും വാഹനങ്ങളും മണ്ണിനടിയിലായെങ്കിലും ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡോഡ ജില്ലയിലെ ദേശീയപാത 244 പ്രേംനഗർ ഭാഗത്ത് അടച്ചതോടെ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. അതേസമയം, മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയ്ക്കിടെ പുണെയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അഞ്ച് വീടുകൾ മണ്ണിനടിയിലായ സംഭവത്തിൽ മുപ്പതിലേറെ പേരെ ദേശീയ ദുരന്ത പ്രതികരണ സേന രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ–പുണെ എക്സ്പ്രസ് വേയിലും ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടു.
What's Your Reaction?



