അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം

റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.

Sep 3, 2025 - 11:36
Sep 3, 2025 - 11:42
 0
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ന് വീണ്ടും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിൽ ഭൂചലനമുണ്ടായി വൻ നാശനഷ്ട്ടം സംഭവിച്ചത്. ഇതിനു പിന്നാലെയാണ് വീണ്ടും ഇന്ന് ഭുചലമുണ്ടായത്.
 
റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കുനാർ പ്രവിശ്യയിലെ ജലാലാബാദിന് സമീപമാണ് പ്രഭവ കേന്ദ്രം. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ജലാലാബാദിൽ നിന്നും 34 കിലോ മീറ്റർ മാറിയാണ് ഇന്ന് ഭൂചലനമുണ്ടായത്. 
 
രക്ഷാപ്രവർത്തനം തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.  ഇതിൽ 1400 ലധികം പേർ മരിച്ചതായും 3000ത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow