ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് - രണ്ട് പതിപ്പ് കേരളത്തിലെത്തി

16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്

Sep 3, 2025 - 10:33
Sep 3, 2025 - 10:33
 0
ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് - രണ്ട് പതിപ്പ് കേരളത്തിലെത്തി

കണ്ണൂര്‍: 20 കോച്ചുള്ള വന്ദേഭാരത് - രണ്ട് പതിപ്പ് കേരളത്തിലെത്തി. ചെന്നൈ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ ട്രെയിന്‍ ഇന്നലെയാണ് എത്തിയത്. ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നൈ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും.

16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സര്‍വീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവില്‍ 1016 സീറ്റുള്ള ട്രെയിനില്‍ 320 സീറ്റ് വര്‍ധിച്ച് 1336 സീറ്റാകും.

16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതല്‍ 20 കോച്ചായി ഉയര്‍ത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow