സംസ്ഥാനത്തെ കർഷക ചന്തകളിൽ ആദ്യ ദിനം സംഭരിച്ചത് 4.7 കോടിയുടെ പച്ചക്കറികൾ

ഓണസമൃദ്ധി കർഷക ചന്ത 2025

Sep 3, 2025 - 16:57
Sep 3, 2025 - 16:57
 0
സംസ്ഥാനത്തെ കർഷക ചന്തകളിൽ ആദ്യ ദിനം സംഭരിച്ചത് 4.7 കോടിയുടെ പച്ചക്കറികൾ
തിരുവനന്തപുരം: ഓണവിപണി ലക്ഷ്യമാക്കി കർഷകർ ഉൽപാദിപ്പിച്ച നടൻ/ജൈവ ഉൽപ്പന്നങ്ങൾക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കർഷക ചന്തകളിൽ സംസ്ഥാനത്തുടനീളം സംഭരിച്ചത് 4.7 കോടി രൂപയുടെ പച്ചക്കറികൾ. 
 
ഇതിൽ 2.9 കോടിയുടെ ഉൽപന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചു. 1 കോടി 80 ലക്ഷം രൂപ മൂല്യമുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേനെയും വി.എഫ്.പി.സി.കെ. മുഖേനെയുമാണ് സംഭരിച്ചത്. ആദ്യദിനം 1.02 കോടിയുടെ പഴം/പച്ചക്കറികൾ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കർഷക ചന്തകളിലൂടെ വിറ്റഴിച്ചിട്ടുണ്ട്. കൃഷിഭവനുകൾ കേന്ദ്രികരിച്ച് 1076 വിപണികളും, ഹോർട്ടികോർപ്പിന്റെ 764 വിപണികളും വി.എഫ്.പി.സി.കെ. നടപ്പിലാക്കുന്ന 160 വിപണികളും ഉൾപ്പെടെ ആകെ 2000 കർഷക ചന്തകളാണ് ഈ വർഷം കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. 
 
പൊതുവിപണിയിലെ വിലയുടെ 10% അധികം വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികൾ വിപണി വിലയേക്കാൾ 30% വിലകുറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. സെപ്റ്റംബർ 4 വരെയാണ് ചന്തകൾ പ്രവർത്തിക്കുക.
 
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന കർഷകച്ചന്തകളിലെ വിലവിവരം ചുവടെ ചേർക്കുന്നു.
 
 
ഇഞ്ചി- 59
 
മാങ്ങനാടന്‍- 80
 
ചെറിയനാരങ്ങ- 90
 
വെണ്ടയ്ക്ക- 60
 
കത്തിരിയ്ക്ക- 75
 
തോണ്ടൻ മുളക്- 200
 
ചെറിയമുളക്‌- 85
 
വെള്ളരി (നാടന്‍)- 30
 
പടവലം- 40
 
ഏത്തന്‍കായ്‌- 63
 
ഏത്തന്‍പഴം- 64
 
തക്കാളി (നാടന്‍)- 50
 
പാവയ്ക- 75
 
മുരിങ്ങയ്ക്ക-  47
 
വലിയചേമ്പ്- 76
 
ചേന- 42
 
മത്തന്‍- 26
 
വഴുതന (നാടന്‍)- 75
 
രസകദളി- 80
 
കപ്പപഴം- 60
 
പപ്പായ- 40
 
കോവയ്ക്ക- 55
 
സാലഡ് വെള്ളരി- 45
 
മരച്ചീനി- 28
 
നെയ്ക്കുമ്പളം- 65
 
മധുരകിഴങ്ങ് - 45 

What's Your Reaction?

like

dislike

love

funny

angry

sad

wow