പാരീസ്: പാരീസ് മേഖലയിലെ നിരവധി മുസ്ലിം പള്ളികൾക്ക് പുറത്ത് പന്നിത്തലകൾ കണ്ടെത്തിയതായി നഗരത്തിലെ പോലീസ് മേധാവി പറഞ്ഞു. മുസ്‌ലിമുകളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിയോട് ചേർന്ന് പന്നിയുടെ തല ഉപേക്ഷിച്ചതെന്നാണ് അധികൃതർ പറയുന്നത്.
ഒമ്പത് പള്ളികൾക്ക് മുന്നിലാണ് പന്നിത്തലകൾ കണ്ടെത്തിയത്. പാരിസിലെ നാല് പള്ളികളിലും ഉൾപ്രദേശങ്ങളിലെ അഞ്ച് പള്ളികളിലുമാണ് പന്നിയുടെ തല കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കണ്ടെത്തിയ പല പന്നിത്തലകളിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കുടുംബപ്പേര് നീല മഷിയിൽ എഴുതിയിരുന്നതായി പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് എഎഫ്‌പിയോട് പറഞ്ഞു. മാക്രോണിന്റെ പലസ്തീൻ അനുകൂല നിലപാടും മുസ്‌ലിം ജനത അദ്ദേഹത്തിന് നല്‍കുന്ന പിന്തുണയിലുള്ള അമർഷവുമായേക്കാം ഇതിന് പിന്നിലെന്നാണ് സൂചന.