കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതോടെയാണ് ഫിയോക്ക് ഇടഞ്ഞത്

Sep 10, 2025 - 14:20
Sep 10, 2025 - 14:21
 0
കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്
കാന്താരാ 2 വിന് കേരളത്തിൽ വിലക്ക്. കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചു. വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതോടെയാണ് ഫിയോക്ക് ഇടഞ്ഞത്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ നിന്ന് 55 % തീയറ്റർ ഷെയർ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്.
 
നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 
 
പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കാന്താരാ 2 കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow