കൊച്ചി: കേരള സര്‍വകലാശാലയിലെ പദവി തര്‍ക്കത്തിൽ രജിസ്ട്രാര്‍ക്ക് തിരിച്ചടി. രജിസ്ട്രാറുടെ ഹർജി തള്ളി ഹൈക്കോടതി. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരും.
അനിൽകുമാറിന്‍റെ സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.സസ്പെന്‍ഷൻ നടപടിക്കെതിരേ ഡോ. കെ.എസ്. അനിൽകുമാര്‍ നൽകിയ ഹര്‍ജിയിലാണ് കോടതി നടപടി.
കേരള സർവകലാശാലയിലെ ആർഎസ്എസ് പിരിപാടി വിവാദങ്ങൾക്ക് പിന്നാലെയാണ് വിസി കെ എസ് അനിൽകുമാറിനെ സസ്പെൻഡ‍് ചെയ്തത്. ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തൻ്റെ ഓഫീസ് നിയന്ത്രണത്തിലാക്കുന്നുവെന്നും തുടങ്ങിയ ഗുരുതരമായ വാദങ്ങളാണ് ഹർജിയിൽ അനിൽ കുമാർ ഉന്നയിച്ചത്.