തിരുവനന്തപുരം കോർപ്പറേഷനിൽ സ്വതന്ത്രനും ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചു; പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്കൊപ്പം
രാധാകൃഷ്ണൻ ഗ്രീന്‍ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങള്‍ക്കും നല്‍കിയിരുന്നു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയം നേടിയ ബി ജെ പി ഒടുവിൽ കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വി വി രാജേഷിനും ആശാനാഥിനും പിന്തുണ നല്‍കും.
പതിമൂന്ന് ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബി ജെ പി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. 51 ആകുന്നതോടെ കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. പ്രസ്താവനയിലൂടെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ അറിയിച്ചത്.
കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കൗൺസിലറായ രാധാകൃഷ്ണൻ ഗ്രീന്‍ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങള്‍ക്കും നല്‍കിയിരുന്നു. എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ഗ്രീൻ ഫ്ലോ കണ്ണമ്മൂല പൂർണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചതെന്നും പാറ്റൂർ രാധാകൃഷ്ണൻ അറിയിച്ചു. ഇതിന് പിന്നാലെയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
What's Your Reaction?

