തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണമാണ് പങ്കെടുക്കാത്തതെന്ന് അറിയിച്ചു. സ്റ്റാലിന്‍റെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കി.
തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐ ടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് പങ്കെടുക്കുന്നത്. അതേസമയം അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഎം സർക്കാർ 'അയ്യപ്പ സംഗമം' ആഘോഷിക്കുന്നത് ഒരു നാടകമാണ്. "ജനങ്ങളെ വിഡ്ഢികളാക്കാനുള്ള" കുതന്ത്രത്തിന്‍റെ ഭാഗമാണ് ഇതെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. സ്റ്റാലിന്‍ വന്നാല്‍ തടയുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്തുവന്നു.മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തടയുമെന്ന് പറയുന്ന ബിജെപി വിഡ്ഢികളുടെ പാർട്ടിയാണെന്നാണ് ഡിഎംകെ ആരോപിച്ചത്. ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.