വിപഞ്ചികയുടെ മരണം ശ്വാസംമുട്ടി, ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായത്

മൃതദേഹം ഇന്ന് കൊല്ലം കേരളപുരത്തെ വീട്ടു വളപ്പിൽ സംസ്കരിച്ചു

Jul 23, 2025 - 22:40
Jul 23, 2025 - 22:40
 0  9
വിപഞ്ചികയുടെ മരണം ശ്വാസംമുട്ടി, ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായത്

കൊല്ലം: ഷാർജയിൽ സ്ത്രീധന പീഡനത്തെ തുർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. മരണകാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോലീസിനെ അറിയിച്ചു. മൃതദേഹം ഇന്ന് കൊല്ലം കേരളപുരത്തെ വീട്ടു വളപ്പിൽ സംസ്കരിച്ചു.

ഷാർജയിലെ ഫ്ലാറ്റിലാണ് വിപഞ്ചികയെയും കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷ് സ്ത്രീധനത്തിൻെറ പേരിൽ മാനസികമായും ശാരീരികമായും പീ‍ഡിപ്പിച്ചിരുന്നെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കുഞ്ഞിന്‍റെ മൃതദേഹം വിദേശത്ത് സംസ്കരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു. 

ആത്മഹത്യ പ്രേരണക്കും സ്ത്രീധനപീ‍ഡനത്തിനും കുണ്ടറ പോലീസ് നിതീഷിനെതിരെ കേസെടുത്തിട്ടുണ്ട്. നിതീഷിനെ നാട്ടിലെത്തിക്കാൻ പോലീസ് നടപടി തുടങ്ങി. ശാസ്താംകോട്ട ഡി.വൈ.എസ്പി.യാണ് അന്വേഷണ ചുമതല. ഷാർജ പോലീസിന്‍റെ അന്വേഷണത്തെക്കാള്‍ കേരള പോലീസ് നടത്തുന്ന അന്വേഷണത്തിലാണ് കുടുംബത്തിന് കൂടുതൽ വിശ്വാസമെന്ന് സഹോദരൻ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow